KTET Qualification 2023 | Who Is Eligible?

KTET വിജയം അനിവാര്യമാണോ?- KTET Exam 2024 Latest News and Updates
KTET യോഗ്യതയില്ലാത്തവര്‍ക്ക് താത്കാലികാടിസ്ഥാനത്തില്‍ പോലും സ്കൂളുകളില്‍ നിയമനം നല്‍കാനാകില്ല. ഈ സാഹചര്യത്തില്‍ KTET വിജയം ഓരോ അധ്യാപക ഉദ്യോഗാര്‍ത്ഥിയും എത്രയും പെട്ടെന്ന് തന്നെ നേടിയെടുക്കേണ്ടതാണ്. പാര്‍ട്ട് ടൈം, ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് വര്‍ഷത്തിലുടനീളം നിയമനം നടക്കുന്നതിനാല്‍ ഈ വരുന്ന KTET തന്നെ പാസാകുക. ഡിസംബര് 2 വരെ KTET അപേക്ഷിക്കാനുള്ള അവസരമുണ്ട്. അതുകൊണ്ട് ഇപ്പോള്‍ തന്നെ Apply ചെയ്യുക.
Click Here For Applying KTET Exam 2024
ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കുന്ന എന്നാല്‍ KTET ഇല്ലാത്ത അധ്യാപകരോ?
ഇപ്പോള്‍ വിളിച്ച KTET പരീക്ഷ നിങ്ങള്‍ക്ക് കൂടി എഴുതാനാകുന്നതാണ്. ഡിസംബര്‍ 2 വരെ അപേക്ഷിക്കാനുള്ള സമയം നീട്ടാനുള്ള ഒരു പ്രധാന കാരണം ഓഗസ്റ്റില്‍ നടന്ന സര്‍വ്വീസിലിരിക്കുന്നവര്‍ക്കായുള്ള KTET റിസള്‍ട്ട് വരുന്നതിന് കൂടി വേണ്ടിയായിരുന്നു. ആ പരീക്ഷയില്‍ പാസായില്ലെങ്കിലും ആശങ്കപ്പെടാതെ ഇപ്പോള്‍ തയ്യാറെടുക്കുക. കാരണം അടുത്ത അധ്യയന വര്‍ഷത്തിന് മുന്നേയുള്ള അവസാന KTET പരീക്ഷയാകുമിത്. അടുത്ത അധ്യയനവര്‍ഷത്തോടെ സര്‍ക്കാര്‍ പുതിയ ചട്ടം ഏര്‍പ്പെടുത്തിയാല്‍ KTET ഇതുവരെ നേടാത്ത അധ്യാപകര്‍ക്ക് അത് വെല്ലുവിളിയാകും.
ഈ KTET ആര്‍ക്കെല്ലാം എഴുതാം?- KTET 2024 Exam Eligibility and Age Limit
- B.Ed നാലാം സെമസ്റ്റര്‍, അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍
- , TTC, D.L.Ed പൂര്‍ത്തിയായവര്‍, ഇപ്പോള്‍ ചെറിയ ജോലികള്‍ ചെയ്യുന്ന അധ്യാപകസ്വപ്നം കാണുന്ന മുന്നേ പറഞ്ഞ യോഗ്യതയുള്ളവര്‍,
- അടുത്ത LP/UP പരീക്ഷയ്ക്ക് മുന്നേ KTET നേടണം എന്നാഗ്രഹിക്കുന്നവര്‍, സര്‍ക്കാര്‍ സര്‍വ്വീസില്‍ അധ്യാപകരായിട്ടുള്ള എന്നാല്‍ KTET ഇതുവരെ നേടിയിട്ടില്ലാത്തവര്‍,
- അടുത്ത അധ്യയന വര്‍ഷം മാനേജ്മെന്റ് സീറ്റ് ഉറപ്പിച്ചിട്ടുള്ളവര്‍ എന്നാല്‍ KTET ഇതുവരെ നേടാനാകാത്തവര്‍
ഇങ്ങനെ ഇത്തവണത്തെ KTET പരീക്ഷ എഴുതാനുള്ളവര്‍ ഏറെയാണ്. ഓരോ അപേക്ഷാര്‍ത്ഥിയും വരുന്നത് വ്യത്യസ്ത സാഹചര്യത്തില്‍ നിന്നാണെങ്കിലും KTET നേടുകയെന്ന പൊതുലക്ഷ്യമുണ്ട്.
എളുപ്പമാണോ ഈ KTET നേടുക?
KTET ഒരു യോഗ്യതാ പരീക്ഷമാത്രാണ്. അപേക്ഷകര്‍ എത്ര തന്നെ ഉണ്ടെങ്കിലും സ്വന്തം അറിവ് മറ്റുള്ളവരുമായി മാറ്റുരയ്ക്കാനല്ല, മറിച്ച് വിജയിക്കാനുള്ള മാര്‍ക്ക് നേടുക എന്നത് മാത്രമാണ് എല്ലാ അപേക്ഷാര്‍ത്ഥിയുടേയും ആദ്യത്തെ ഫോക്കസ് ആവേണ്ടത്. ഇവിടെ റാങ്കുകള്‍ ഇല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക. അതുകൊണ്ട് കഴിഞ്ഞ 12 ലേറെ തവണയാണ് KTET പരീക്ഷയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ സജ്ജരാക്കുന്ന Competitive Cracker പറയും KTET നേടുക എളുപ്പമാണ്,.
എങ്ങനെ തുടങ്ങണം, എവിടെ തുടങ്ങണം പഠനം(How To Prepare For KTET Examination ?)
KTET പരീക്ഷയുടെ മുഖം മാറുന്നു. ചോദ്യനിലവാരങ്ങള്‍ ഉയരുന്നത് ഓരോ തവണയും KTET എഴുതുന്നവരുടെ ആകെ വിജയശതമാനം കുറയുന്നതിലൂടെ മനസ്സിലാക്കാനാകും. സ്വയം പഠിച്ച് KTET നേടാനാകും എന്ന് ഉറപ്പുള്ളവരുണ്ട്, എന്നാല്‍ സ്വയം പഠിക്കാമെന്ന് കരുതി തുടക്കമിടുമെങ്കിലും അത് എവിടെയുമെത്താതെ പരീക്ഷയോടടുക്കും വരെ പഠനം കാര്യമായി തുടങ്ങാത്തവരും ഉണ്ട്. നിങ്ങളിതില്‍ എവിടെ നില്‍ക്കുന്നു? ഒരു കാര്യം വ്യക്തമാക്കട്ടെ, ഒറ്റയ്ക്ക് പഠിച്ചാലും ഒരുമിച്ച് പഠിച്ചാലും നിങ്ങള്‍ക്ക് നേടാനാകും, നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകാനാകണം.
കോച്ചിങ് ആവശ്യമുള്ളവരാരെല്ലാം?- (KTET Coaching)
ഒറ്റയ്ക്ക് പഠിക്കുമെന്ന് തീരുമാനിച്ചിട്ടും കഴിഞ്ഞ 5 ദിവസമായി നിങ്ങള്‍ 8 മുതല്‍ 10 മണിക്കൂര്‍ പോലും കാര്യമായി പഠിച്ചില്ലെങ്കില്‍ നിങ്ങള്‍ കോച്ചിങിന് ചേരുക.
എല്ലാ വിഷയത്തിലും എല്ലാവര്‍ക്കും അവഗാഹമുണ്ടാകില്ല, കണക്ക്, ഇംഗ്ലീഷ്, സൈക്കോളജി വിഷയങ്ങളാണ് KTET-ലെ വെല്ലുവിളികള്‍, ദിവസേന ഇവ പഠിക്കണം, നിങ്ങള്‍ക്കറിയില്ലെങ്കിലും ഞങ്ങളുടെ മെന്റര്‍മാര്‍ നല്‍കുന്ന Daily Workouts ഈ പ്രശ്‌നത്തിന് പരിഹാരം നല്‍കും. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ഭാഗമാകും ഇവയെല്ലാം.
വീടുപണി, ഓഫീസ് ജോലി, കുടുംബവിഷയങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് സ്വയം ഒരു ടൈംടേബിള്‍ പോലും തയ്യാറാക്കി പഠിക്കാന്‍ സാധിക്കാത്ത ധാരാളം പേര്‍ ഓരോ ദിവസവും Competitive Cracker-നെ സമീപിക്കുന്നുണ്ട്. അതുപോലെ ഒരാളാണോ നിങ്ങള്‍? എങ്കില്‍ ഇനി വരുന്ന 30 ദിവസം കൊണ്ട് ക്രാഷ് ബാച്ചില്‍ ചേര്‍ന്ന് ധൈര്യമായി പഠിച്ചോളൂ നിങ്ങള്‍ വിജയിക്കും.
Competitive Cracker-നെക്കുറിച്ച്
2016 മുതല്‍ നടന്ന എല്ലാ KTET പരീക്ഷയിലും CCയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. കേരളത്തിലെ KTET വിജയശതമാനം ഒറ്റയക്കത്തില്‍ നില്‍ക്കുമ്പോള്‍ 90 ശതമാനത്തില്‍ കുറയാത്ത KTET വിജയമാണ് Competitive Cracker നേടിയത്. ഇത്രയും വര്‍ഷമായി പലവിഭാഗം കുട്ടികളെ പരീക്ഷയ്ക്കായി തയ്യാറെടുപ്പിക്കുന്ന ഒരു കൂട്ടം അധ്യാപകരും അവര്‍ക്കായി സപ്പോര്‍ട്ട് നല്‍കുന്ന 90 ഓളം നോണ്‍ ടീച്ചിങ് സ്റ്റാഫുകളുമാണ് ഉള്ളത്. KTET , SET, CTET, LPSA, UPSA, HSA, HSST, NET അധ്യാപക പരീക്ഷകള്‍, യോഗ്യതാ പരീക്ഷകള്‍ ഇവ ഏതായാലും റിസള്‍ട്ടില്‍ കേരളത്തില്‍ ആദ്യം നില്‍ക്കുന്ന പേര് CCയുടേത് തന്നെയാണ്.
കോഴ്സ് പ്രത്യേകതകള്‍
- റെക്കോര്‍ഡഡ് ക്ലാസുകള്‍
- Live ക്ലാസുകള്‍
- മോഡല്‍ പരീക്ഷകള്‍
- ടോപിക്ക് റിവിഷനുകള്‍
- ഇംഗ്ലീഷ്, കണക്ക്, സൈക്കോളജി ദിവസേന ഗ്രൂപ്പ് വര്‍ക്കൗട്ടുകള്‍
- അധ്യാപക-വിദ്യാര്‍ത്ഥി ആശയവിനിമയം
- പരീക്ഷയുടെ അവസാന നിമിഷത്തില്‍ ടോട്ടല്‍ റിവിഷന്‍ ഫൈനല്‍ ടച്ച്
വിജയമുറപ്പാക്കാന്‍ CC തന്നെ Best Choice
എല്ലാവര്‍ക്കും വിജയാശംസകള്‍
Trending Updates







